വിനയ് ഫോർട്ട്, വിനയ് പങ്കുവെച്ച ഇന്ദ്രൻസിന്റെ ചിത്രം | Photo: facebook.com/vinayforrt
സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്റെ പരാമര്‍ശത്തില്‍ ഇന്ദ്രന്‍സിന് ഐക്യദാര്‍ഢ്യവുമായി വിനയ് ഫോര്‍ട്ട്. ഇന്ദ്രന്‍സിനോളം വളരുക എന്ന് പറയുന്നിടത്താണ് കാതല്‍. മറ്റേതുപമയും പ്രയോഗവും അന്തസാര ശൂന്യമാണെന്ന് വിനയ് ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ഇന്ദ്രന്‍സിന്റെ ചിത്രം വിനയ് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രവുമാക്കി.
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.
'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.' വാസവന്‍ പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശം അതിരുകടന്നുവെന്നും ബോഡിഷെയിംഗ് തമാശയല്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പരാമര്‍ശം വിവാദമായതോടെ അത് രേഖകളില്‍ നിന്ന് നീക്കാന്‍ വിഎന്‍ വാസവന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി.
Content Highlights: vinay fort, indrans, vn vasavans remark
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..