Vaathil Movie Poster
വിനയ് ഫോർട്ടിനെ നായകനാക്കി നവാഗതനായ സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതിലി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് നിർമ്മാണം. ഷംനാദ് ഷബീർ ആണ് രചന. ഛായാഗ്രഹണം മനേഷ് മാധവൻ. വിനായക് ശശികുമാർ, സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. എഡിറ്റിങ് ജോൺകുട്ടി.
ഫഹദ് ഫാസിൽ നായകനായെത്തിയ മഹേഷ് നാരായണൻ ചിത്രം മാലികിലാണ് വിനയ് ഒടുവിൽ വേഷമിട്ടത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളിൻറെ നിവിൻ പോളി ചിത്രം 'കലഹം കാമിനി കലഹ'മാണ് വിനയ് ഫോർട്ടിന്റേതായി പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം.
Content Highlights : Vinay Forrt Starrer Vaathil Movie First Look Poster
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..