.jpg?$p=8384990&f=16x10&w=856&q=0.8)
വിമല രാമൻ, വിനയ് റായ്| Photo: https://www.instagram.com/vinayrai79/?hl=en
നടി വിമലാ രാമനും നടന് വിനയ് റായും വിവാഹിതരാകുന്നു. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്തു തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്ട്രേലിയന്‍ സ്വദേശിയായ വിമല രാമന് പൊയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സുരേഷ് ഗോപിയ്ക്കൊപ്പം ടൈം എന്ന ചിത്രത്തില്‍ നായികയായി മലയാള സിനിമയിലെതത്തി. പ്രണയകാലം, കോളേജ് കുമാരന്, നസ്രാണി, കല്‍ക്കത്ത ന്യൂസ്, ചാട്ടം, ഡാം 999, രാമന് തേടിയ സീതൈ തുടങ്ങി മലയാളം, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഗ്രാന്‍മയാണ് വിമലയുടെ ഏറ്റവും പുതിയ ചിത്രം.
ഉന്നാലെ ഉന്നാലെ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരമാണ് വിനയ് റായ്. ജയം കൊണ്ടേന്‍, എന്‍ട്രെന്‍ണ്ടും പുന്നഗൈ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായെത്തി. തുപ്പരിവാലന് എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സൂര്യ നായകനായ എതിര്‍ക്കും തുനിന്തവനാണ് വിനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഓ മൈ ഡോഗ് ആണ് ഇനി റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന സിനിമ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..