റയുന്നത് വില്ലന്മാരുടെയും വില്ലത്തരത്തിന്റെയും കഥ. തേടുന്നത് ആരാണ് വില്ലന്‍ എന്ന സമസ്യയും. എങ്കിലും ബി. ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം വിഷന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

റോക്‌ലൈന്‍ വെങ്കിടേഷ് നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വിശാല്‍, ഹന്‍സിക മോട്‌വാനി എന്നിവരാണ് മറ്റ് താരങ്ങള്‍.

മാത്യൂ മാഞ്ഞൂരാന്‍ എന്ന ഐ.പി.എസുകാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിശാല്‍ ശക്തിവേല്‍ പളനിസ്വാമിയെയും.