villainമോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രം വില്ലന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമാണ് പോസ്റ്റര്‍ പുറത്തിറക്കുന്നത്. സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

മഞ്ജു വാര്യര്‍, റാഷി ഖന്ന, ഹന്‍സിക മോട്ട്‌വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റോക്‌ലൈന്‍ വെങ്കിടേഷാണ് ചിത്രം നിര്‍മിക്കുന്നത്.