വിലായത്ത് ബുദ്ധയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ
പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കഴിഞ്ഞവര്‍ഷം അന്തരിച്ച പ്രിയ ഹിറ്റ് മേക്കര്‍ സച്ചിയുടെ അയ്യപ്പനും കോശിയും റിലീസ് ചെയ്ത് ഒരു വര്‍ഷം തികയുന്ന വേളയില്‍ വേളയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. സച്ചിയുടെ പ്രിയപ്പെട്ട ഓര്‍മകളില്‍ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്പ്യാര്‍.ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്തീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ ജേക്‌സ് ബിജോയ് ആണ് സംഗീതം. ബാദുഷ എന്‍.എം ആണ് പ്രോജക്ട് ഡിസൈനര്‍. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംങ് .
കലാ സംവിധാനം- മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകന്‍, മേക്കപ്പ്- റോണക്‌സ് സേവിയര്‍, കോസ്റ്റ്യൂം- സുജിത്ത് സുധാകരന്‍, പി.ആര്‍.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Content Highlights: Vilayath buddha movie Prithviraj Sukumaran Jayan Nambiar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..