Vikranth Rona
ഈച്ച,കോടിഗോബ്ബ പോലെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ.ഒരു ഫാന്റസി ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന വിക്രാന്ത് റോണയിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്.28 ജൂലൈയിൽ 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്,,ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും.
അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്.വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ,ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ റാ റാ റാക്കമ്മ എന്ന ഗാനം യൂട്യൂബിൽ റീലീസ് ആയിരുന്നു. പാട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വാർത്താപ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..