വിക്രാന്ത് റോണയെ കേരളത്തിലെത്തിച്ച് ദുല്‍ഖര്‍ സല്‍മാന്റെ വേഫര്‍ ഫിലിംസ് 


1 min read
Read later
Print
Share

Vikranth Rona

രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആരാധകര്‍ ഏറെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത പ്രിയ താരം. കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂര്‍ണമായും 3 ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാളം ഉള്‍പ്പടെ പല ഭാഷകളിലാണ് ഒരുങ്ങുന്നത്. ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്‌ക്രീനുകളില്‍ വിക്രാന്ത് റോണ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ട്രൈലറിനും പാട്ടുകള്‍ക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യണ്‍ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷന്‍ കണ്ടെന്റുകള്‍ കണ്ടത്.

അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി ആക്ഷന്‍ ചിത്രമാണിത്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ട്യനും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രീയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍, ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍.

ചിത്രം കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെയ്ഫറര്‍ ഫിലിംസാണ്. കേരളത്തിലെ മുന്‍നിര ഡിസ്ട്രിബ്യൂഷന്‍ കമ്പനികളില്‍ ഒന്നായ വെയ്ഫറര്‍ വിക്രാന്ത് റോണക്കായി വലിയൊരു റീലീസാണ് ആസുത്രണം ചെയ്യുന്നത്. ദുല്‍ഖര്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കുന്ന അന്യഭാഷാ പാന്‍ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഏറെയാണ്. വോക്‌സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ്.

Content Highlights: vikranth rona, Kicha sudeep, Dulquer Salman's wayfarer films to distribute film

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ ഞായറാഴ്ച രാത്രി കൊല്ലം സുധി പരിപാടി അവതരിപ്പിക്കുന്നു. സമീപം ബിനു അടിമാലി

1 min

ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Jun 6, 2023


kollam sudhi car accident death his family wife renu sons rahul rithul

2 min

സുധിയെ കാത്തിരുന്ന് രേണുവും രാഹുലും ഋതുലും; ആ യാത്ര അവസാനത്തേതെന്ന് അറിയാതെ

Jun 6, 2023


Priya wink, omar lulu

1 min

കണ്ണിറുക്കൽ താൻ കെെയിൽ നിന്ന് ഇട്ടതെന്ന് പ്രിയ; ഓർമ്മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു

Jun 7, 2023

Most Commented