ഭയം നിറഞ്ഞ ​ഗ്രാമത്തിൽ ഭയം എന്താണെന്ന് അറിയാത്ത ഒരാൾ വന്നു; വിക്രാന്ത് റോണ | Vikrant Rona Trailer


കന്നഡ സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രം​ഗിതരം​ഗ എന്ന ചിത്രത്തിന് ശേഷം അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വിക്രാന്ത് റോണയിൽ കിച്ചാ സുദീപ്

കന്നഡ സൂപ്പർതാരം കിച്ചാ സുദീപ് നായകവേഷത്തിലെത്തുന്ന വിക്രാന്ത് റോണയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസും ദുരൂഹതയും ആക്ഷനുമെല്ലാം നിറഞ്ഞതാണ് ട്രെയിലർ. ത്രീഡിയിലാണ് ചിത്രമെത്തുക. കന്നഡ സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രം​ഗിതരം​ഗ എന്ന ചിത്രത്തിന് ശേഷം അനൂപ് ഭണ്ഡാരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നിഗൂഢമായ പ്രമേയം ചർച്ച ചെയ്യുന്ന വിക്രാന്ത് റോണ ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് ഒരുങ്ങുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണെന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. നിരൂപ് ഭണ്ഡാരി, ജാക്വിലിൻ ഫെർണാണ്ടസ്, നീത അശോക് എന്നിവരാണ് മറ്റുപ്രധാന അഭിനേതാക്കൾ.

ബി. അജനീഷ് ലോകനാഥ് ആണ് സം​ഗീതവും പശ്ചാത്തലസം​ഗീതവും. വില്ല്യം ഡേവിഡ് ഛായാ​ഗ്രഹണവും അഷിക് കുസു​ഗൊള്ളി എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സംവിധായകന്റേത് തന്നെയാണ് സംഭാഷണവും ​ഗാനരചനയും.

ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവരാണ് നിർമാണം. സൽമാൻ ഖാൻ ഫിലിംസ്, സീ സ്റ്റുഡിയോസ്, കിച്ചാ ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റിയും ചിത്രം പ്രദർശനത്തിനെത്തും. ഈ വരുന്ന ജൂലൈ 28-ന് വിക്രാന്ത് റോണ തിയേറ്ററുകളിലെത്തും. വാർത്താപ്രചരണം -ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്

Content Highlights: vikrant rona trailer, kichcha sudeepa, anup bhandari

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented