ക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മാധവനും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം വിക്രംവേദ ബോളിവുഡിലേക്ക്. ചിത്രം ഹിന്ദിയില്‍ എത്തുമ്പോള്‍ മാധവന്റെ വേഷം സെയ്ഫ് അലി ഖാനും വിജയ് സേതുപതി അവതരിപ്പിച്ച വേഷം ആമിര്‍ ഖാനും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിക്രംവേദ സംവിധാനം ചെയ്ത ഗായത്രി പുഷ്‌കര്‍ തന്നെയാകും ചിത്രം ഹിന്ദിയിലും ഒരുക്കുക. 2020 മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കും. നീരജ് പാണ്ഡെയാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. 

ഒരു ത്രില്ലറായി ഒരുക്കിയ വിക്രംവേദ മികച്ച കളക്ഷന്‍ നേടിയ ചിത്രമാണ്. നായകനും വില്ലനുമായുള്ള മാധവന്റെയും സേതുപതിയുടെയും പ്രകടനം ഏറെ പ്രശംസ നേടിയെടുക്കുകയും ചെയ്തു.

Content Highlights : Vikram Vedha to Remake In Hindi Starring Aamir Khan And Saif Ali Khan