ചെന്നൈ: നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ചെന്നൈയിലെ തേനാംപേട്ടില്‍ വച്ച് ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ധ്രുവ് ആണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോകളില്‍ ഇടിച്ചു.

ധ്രുവ് മദ്യപിച്ചിരുന്നുവെന്നും അതിനാല്‍ അറസ്റ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. 

വര്‍മ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ധ്രുവ്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് വര്‍മ.