Vikram, Samrat Prithviraj
കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. റിലീസ് ചെയ്ത ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. വിക്രമിനൊപ്പം ജൂണ്‍ 3 ന് റിലീസ് ചെയ്ത അക്ഷയ് കുമാറിന്റെ സാമ്രാട്ട് പൃഥ്വിരാജിന് 44 കോടി മാത്രമേ നേടായായുള്ളൂ. ഞായറാഴ്ച മാറ്റിനിര്‍ത്തിയാല്‍ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തില്‍ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷന്‍ നാല് കോടിയില്‍ താഴെയാണ്. എന്നാല്‍ 25 കോടിക്കടുത്താണ് വിക്രം നേടിയത്. 120 കോടി മുതല്‍മുടക്കിലാണ് വിക്രം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
ആദ്യ ദിനത്തില്‍ വിക്രം 34 കോടി സ്വന്തമാക്കിയപ്പോള്‍ പൃഥ്വിരാജിന് 10 കോടി മാത്രമാണ് നേടാനായത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മേജര്‍ എന്ന ചിത്രം അക്ഷയ്കുമാര്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രഹരം ഏല്‍പ്പിച്ചിട്ടുണ്ട്. 50 കോടിയാണ് മേജര്‍ ഇതുവരെ നേടിയത്. പ്രൃഥ്വിരാജ് റിലീസ് ചെയത ചില തിയേറ്ററുകളില്‍ ഷോകളുടെ എണ്ണം വെട്ടിച്ചിരുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ 4,500 ഓളം സ്‌ക്രീനുകളിലാണ് പൃഥ്വിരാജ് റിലീസ് ചെയ്തത്.
250 കോടി മുതല്‍മുടക്കിലാണ് പൃഥ്വിരാജ് ഒരുക്കിയത്. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിച്ചത്. സോനു സൂദ്, മാനുഷി ചില്ലാര്‍, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ് ചിത്രം ജിഗര്‍തണ്ടയുടെ റീമേക്കായി റിലീസ് ചെയ്ത ബച്ചന്‍ പാണ്ഡെയായിരുന്നു പൃഥ്വിരാജിന് മുന്‍പ് റിലീസ് ചെയ്ത അക്ഷയ് ചിത്രം. 180 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തിന് 68 കോടി മാത്രമേ നേടാനായുള്ളൂ.
സമീപകാലത്ത് റിലീസ് ചെയ്ത ഹിന്ദി ചിത്രങ്ങളില്‍ ഭൂല്‍ ഭുലയ്യ രണ്ടാംഭാഗം മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. കങ്കണയുടെ ധാക്കഡ്, ഷാഹിദ് കപൂറിന്റെ ജഴ്‌സി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. അതേ സമയം തെലുങ്ക് ചിത്രം ആര്‍ആര്‍ആര്‍, കന്നട ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 തുടങ്ങിയവ 1000 കോടിയിലധികമാണ് വരുമാനം നേടിയത്.
Content Highlights: Vikram, Samrat Prithviraj, Box office Collection, Kamal Haasan, Akshay Kumar, Major, Dhaakad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..