ആരാധകർ എനിക്ക് ദൈവത്തേപ്പോലെയാണ്, അവരുടെ സ്നേഹമില്ലാതെ എനിക്ക് പറ്റില്ല -വിക്രം


മൂന്ന് വർഷത്തിന് ശേഷമാണ് തന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. കോബ്ര എന്ന ചിത്രം എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും വിക്രം.

വിക്രം | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി

ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പർതാരങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്. എന്നാൽ തനിക്ക് അങ്ങനെയൊരനുഭവം ആരാധകരിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് വ്യത്യസ്തനാവുകയാണ് ഒരു താരം. ആരാധകർ ചിയാൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന വിക്രം ആണത്.

തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാ​ഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം. ഇഷ്ടതാരത്തെ കാണാനായി നിരവധി പേരാണ് കോളേജിന് പുറത്തും തടിച്ചുകൂടിയിരുന്നത്. ആരാധകരുടെ ഇത്തരം ആവേശപ്രകടനങ്ങളിൽ ഏതെങ്കിലും തരത്തിൽ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു വിക്രമിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങൾ സത്യത്തിൽ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം പറഞ്ഞു.

"ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അത് നടക്കുമ്പോൾ അതിനേക്കാൾ വലിയ ഒരു കാര്യവും ഉണ്ടാവുകയുമില്ല." വിക്രം പറഞ്ഞു. "ആരാധകർ ദൈവത്തേപ്പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒരർത്ഥത്തിൽ ദൈവം തന്നെയാണ്. ഞങ്ങൾക്കും ‍ആരാധകർക്കുമിടയിൽ യാതൊരുവിധ കെട്ടുപാടുകളുമില്ല. ഞങ്ങളിൽ നിന്ന് അവർക്ക് പ്രത്യേകിച്ചൊന്നും കിട്ടാനില്ല. ചിലർ ഞങ്ങളെ നേരിട്ട് കാണുകപോലും ചെയ്യുന്നില്ല. എങ്കിലും അവർ ഞങ്ങളുടെ മുഖവും പേരും ദേഹത്ത് പച്ചകുത്തുന്നു." വിക്രം ചൂണ്ടിക്കാട്ടി."ചിലപ്പോഴൊക്കെ ആരാധകരുടെ വീട് സന്ദർശിക്കാറുണ്ട്. അതൊരു ചെറിയ വീടായിരിക്കും. പക്ഷേ അതിന്റെയുള്ളിൽ മുഴുവൻ എന്റെ ചിത്രംകൊണ്ട് നിറഞ്ഞിരിക്കും. അസാധാരണമാണ് അവർക്ക് ഞങ്ങളോടുള്ള സ്നേഹം. അതിഷ്ടവുമാണ് അതില്ലാതെ പറ്റുകയുമില്ല. മൂന്ന് വർഷത്തിന് ശേഷമാണ് തന്റെ ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്." കോബ്ര എന്ന ചിത്രം എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും വിക്രം കൂട്ടിച്ചേർത്തു.

Content Highlights: vikram said his fans are like god to him, kobra movie, ajay gnanamuthu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented