വിക്രം, ടീസറിൽ നിന്നുള്ള ദൃശ്യങ്ങൾ
ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അതില്‍ വിക്രമിന്റെ പേരുള്‍പ്പെടുത്തിയിട്ടില്ല. തൊട്ടുപിന്നാലെയാണ് വിക്രം പിന്മാറിയെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. സൂര്യപുത്ര മഹാവീര്‍ കര്‍ണ എന്നാണ് ചിത്രത്തിന്റെ പേര്.
300 കോടി ബജറ്റ് വരുന്ന ചിത്രം വാശു ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
2018 ലാണ് ആര്.എസ് വിമല്‍ മഹാവീര്‍ കര്ണന് എന്ന പേരില്‍ ചിത്രം പ്രഖ്യാപിക്കുന്നത്. വിമല്‍ തന്നെയാണ് വിക്രം നായകനാകുന്ന വിവരം ഫെയസ്ബുക്കില്‍ പ്രഖ്യാപിച്ചത്.
പൃഥ്വിരാജിനെ നായകനാക്കി പ്രഖ്യാപിച്ച പ്രോജക്ട് ആയിരുന്നു കര്ണന്. പിന്നീട് വിക്രമിനെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്ണന് ഒരുക്കുന്നുവെന്ന് വിമല്‍ അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയും പുറത്തിറക്കിയിരുന്നു.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രം. കോബ്ര, ധ്രുവ നച്ചത്തിരം, കാര്‍ത്തിക് സുബ്ബരാജ് ചിത്രം തുടങ്ങിയവയാണ് വിക്രമിന്റെ പുതിയ പ്രൊജക്ടുകള്‍.
Content Highlights: Vikram opted out of Suriyaputra Mahavir Karna? RS Vimal Movie Official Movie Logo teaser
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..