വിക്രം സിനിമയുടെ പോസ്റ്റർ, അനിരുദ്ധ രവിചന്ദർ, ലോകേഷ് കനകരാജ്
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ തൃശ്ശൂര്ക്കാര്ക്കൊരു സന്തോഷവാര്‍ത്ത. തൃശ്ശൂര്‍ രാഗം തിയേറ്റററിലേക്ക് സംവിധായകന് ലോകേഷ് കനകരാജും സംഗീത സംവിധായകന് അനിരുദ്ധ രവിചന്ദറും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് തിയേറ്റര്‍ ഉടമകള്‍.
ജൂണ്‍ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുവരും സന്ദര്‍ശനം നടത്തുന്നത്. വിക്രം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയത് രാഗം തിയേറ്ററില്‍ നിന്നാണ്.
ജൂണ്‍ 3 ന് റിലീസ് ചെയ്ത ചിത്രം 250 കോടിയിലധികമാണ് ബോക്സ് ഓഫീസില്‍ വരുമാനം നേടിയത്. ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Content Highlights: Lokesh Kanagaraj, Anirudh Ravichander, Georgettan's Ragam Theatre, Vikram Box office Collection
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..