വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് തമിഴ് ചിത്രം അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. രൺവീർ സിങ്ങ് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

അന്യൻ നേരത്തെ അപരിചിത് എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു.

2005 ലാണ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായി അന്യൻ പുറത്തിറങ്ങുന്നത്. ദ്വന്ദ്വവ്യക്തിത്വമുള്ള നായക കഥാപാത്രമായി വിക്രം തകർത്താടിയ ചിത്രമായിരുന്നു അന്യൻ. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ മൂന്ന് വേഷ-ഭാവ പകർച്ച കൊണ്ട് വിക്രം ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു ഇത്. സദയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെടുമുടി വേണു, പ്രകാശ് രാജ്, വിവേക്, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാരിസ് ജയരാജ് ഈണം നൽകിയ ചിത്രത്തിലെല ​ഗാനങ്ങൾ ഇന്നും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്.

In this moment, no one will be happier than me, bringing back the larger than life cinematic experience with Ranveer Singh in the official adaptation of cult blockbuster Anniyan. Jayantilal Gada Pen Movies

Posted by Shankar on Tuesday, 13 April 2021

Content Highlights : Vikram Movie Anniyan Official Hindi Remake Shankar Ranveer Singh