തരംഗമായി വിക്രം, തിയേറ്ററില്‍ കയ്യടികള്‍ ഏറ്റുവാങ്ങി സൂര്യയുടെ മാസ് എന്‍ട്രി


Vikram

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിന് തിയേറ്ററില്‍ ഗംഭീര വരവേല്‍പ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദര്‍ശനം ആരംഭിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരച്ചു കയറി.

വിക്രം എന്ന കഥാപാത്രമായി കമല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൂര്യയുടെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടമ്പോള്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെയാണ് കയ്യടിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന മിക്ക തിയേറ്ററുകളിലും മുന്‍കൂട്ടിയുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. മിക്കയിടങ്ങളിലും ഹൗസ്ഫുള്‍ ആയിരുന്നു.

ആക്ഷനും വൈകാരികതയും നിറഞ്ഞ ഒരു മികച്ച ത്രില്ലര്‍ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ കാര്‍ത്തി നായകനായ കൈതി എന്ന ചിത്രം നല്‍കിയ അതേ ആവേശം വിക്രം നല്‍കുന്നുവെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.

Content Highlights: Vikram Review, Audience Opinion, Social media Hails the Film, Suriya, Fahadh, Vijay Sethupathi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented