ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. കമൽ ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. അദ്ദേഹത്തിന്റെ 232-ാം ചിത്രമാണ്.

'ഇത് അങ്ങയുടെ പിറന്നാൾ ദിനത്തിൽ ഞങ്ങൾ നൽകുന്ന ഒരു എളിയ സമ്മാനമാണ്. തുടർന്നും ഞങ്ങൾക്ക് പ്രചോദനമാവുക. പിറന്നാൾ ആശംസകൾ.' ടീസർ പങ്കുവെച്ചുകൊണ്ട് സംവിധായൻ ലോകേഷ് കനകരാജ് ട്വിറ്ററിൽ കുറിച്ചു.

സൂപ്പർ ഹിറ്റായ കെെദിക്കും  പുറത്തിറങ്ങാനിരിക്കുന്ന മാസ്റ്ററിനും ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. കമലിന്റെ ഉ‌ടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ഉടൻ തന്നെ പ്രഖ്യാപിക്കും. 

Content HIghlights: Vikram Kamal Haasan Move Lokesh Kanakaraj teaser