ചിത്രത്തിന്റെ പോസ്റ്റർ, ലൊക്കേഷനിൽ നിന്നും | facebook/gautham vasudev menon, twitter/ @dp_karthik
സിനിമാപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന തമിഴ് ചിത്രം 'ധ്രുവനച്ചത്തിര'ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്.
2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് 2018-ല്‍ ഷൂട്ട് നിര്‍ത്തിവെച്ചു. കുറച്ച് നാള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം വീണ്ടും പുനരാരംഭിച്ചത്.
ആറ് വര്‍ഷം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഗൗതം വാസുദേവ് മേനോനും സംഘത്തിനും കഴിഞ്ഞത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. മെയ് 19-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ രണ്ട് ടീസറുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍. പാര്‍ത്ഥിപന്‍, മുന്ന, സിമ്രാന്‍, രാധിക ശരത്കുമാര്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍.
ഏഴ് രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും മനോജ് പരമഹംസ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പി. മദന്‍, വെങ്കട് സോമസുന്ദരം രേഷ്മ ഘട്ടാല എന്നിവരാണ് നിര്‍മാണം.
Content Highlights: vikram gautham vasudev menon movie Dhruva Natchathiram shooting completed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..