കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടന്മാരായ രജനികാന്തും വിക്രമും. 50 ലക്ഷം രൂപയാണ് രജനി മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ട് സംഭാവനയായി നൽകിയത്. 30 ലക്ഷം രൂപ വിക്രമും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകി.

ഇരുവർക്കും പുറമേ നിരവധി താരങ്ങൾ തമിഴ്നാട് മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായ സംഭാവനകൾ നൽകിയിരുന്നു.

നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. സ്റ്റാലിനെ നേരിൽ കണ്ടാണ് ഇവർ ചെക്ക് കൈമാറിയത്. നടൻ അജിത്ത് 25 ലക്ഷം രൂപയും സംഭാവനയായി നൽകി.

നടൻ ശിവകാർത്തികേയനും സംവിധായകൻ മുരു​ഗദോസും 25 ലക്ഷം രൂപയും രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും ഒരു കോടിയും സംഭാവനയായി നൽകി.

Content Highlights :Vikram donates 30 lakh and Rajanikanth 50 Lakh to tamilnadu cm MK Stalin covid relief fund