സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകള്‍ അക്ഷിത വിവാഹിതയായി. ഡി.എം.കെ നേതാവ് കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്ത് ആണ് വരന്‍. കരുണാനിധിയുടെ മകനും ഗായകനുമായ എം.കെ മുത്തുവിന്റെ മകള്‍ തേന്മൊഴിയുടെയും പ്രമുഖ ബിസ്സിനസ്സ് ഗ്രൂപ്പായ കവിന്‍കെയറിന്റെ ഉടമ സി.കെ രംഗനാഥന്റെയും മകനാണ് രഞ്ജിത്ത്.

vikram daughter
pic courtesy : Twitter/Ramesh Bala

കരുണാനിധിയുടെ ഗോപാല്‍പുരത്തുള്ള വസതിയില്‍ വച്ച് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം . പ്രമുഖര്‍ക്കായുള്ള വിവാഹ സത്ക്കാരം അടുത്ത ദിവസം തന്നെ ചെന്നൈയില്‍ വച്ച് നടക്കും. അക്ഷിതയും മനുവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം