ചിയാൻ വിക്രമിനെയും ധ്രുവ് വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന മഹാനിലെ ക്യാരക്ടർ പോസ്റ്റർ റീൽ പുറത്ത്. ധ്രുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഡാഡ എന്ന കഥാപാത്രമായാണ് ധ്രുവ് ചിത്രത്തിലെത്തുന്നത്. 

വിക്രവും മകൻ ധ്രുവ് വിക്രവും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് മഹാനെ വ്യത്യസ്തമാക്കുന്നത്. നേരത്തെ വിക്രമിന്റെ ക്യാരക്ടർ വീഡിയോ പുറത്ത് വിട്ടിരുന്നു.

സിമ്രാനാണ് ചിത്രത്തിലെ നായിക. ബോബി സിംഹ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സെവെൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്.ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണന്റേതാണ് സംഗീതം. വിക്രമിന്റെ കരിയറിലെ 60-ാം ചിത്രമാണിത്.

Content Highlights: Vikram and Dhruv vikram In Mahaan karthik subbaraj movie Simran Bobby Simha