-
നടൻ ചിയാൻ വിക്രമും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന സിനിമ അണിയറിൽ ഒരുങ്ങുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
വിക്രമിന്റെ കരിയറിലെ 60-ാമത്തെ സിനിമയായിരിക്കുമിത്. ഇപ്പോഴിതാ ചിത്രത്തിൽ ചിയാൻ ആരാധകർ ഏറെ നാളായി ആഗ്രഹിക്കുന്ന അച്ഛൻ-മകൻ താരജോഡി ഒന്നിക്കുമെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. വിക്രമിനൊപ്പം മകൻ ധ്രുവും പ്രധാന വേഷത്തിലെത്തുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ആദിത്യ വർമ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ തുടക്കം കുറിച്ചിരുന്നു ധ്രുവ്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ആരാധകരെെയും നേടിയെടുത്തു. ചിയാന്റെയും മകന്റെയും ആഡാറ് കോമ്പോയ്ക്കൊപ്പം കാർത്തിക്കിന്റെ സംവിധാനവും കൂടിച്ചേരുമ്പോഴുള്ള മാസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമയുടെ അറിയിപ്പ് ഉടൻ തന്നെയുണ്ടാകുമെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് സിനിമ നിർമിക്കുന്നത്.
ധനുഷ് നായകനായ ജഗമേ തന്തിരമാണ് കാർത്തിക് സുബ്ബരാജിന്റെ ഇറങ്ങാനിരിക്കുന്ന സിനിമ. ലോക്ക്ഡൗണിനെ തുടർന്ന് മേയ് മാസത്തിലെ റിലീസ് മാറ്റി വച്ചിരിക്കുകയാണ്.
അതേസമയം കോബ്രയാണ് വിക്രമിന്റെ റിലീസ് കാത്തിരിക്കുന്ന സിനിമ. അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ സംവിധാനം. ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ വില്ലൻ വേഷത്തിലെത്തുന്ന എന്ന പ്രത്യോകതയും ഈ ചിത്രത്തിനുണ്ട്. ഇർഫാൻ പത്താന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. 25 വ്യത്യസ്ത വേഷത്തിലാണ് വിക്രം കോബ്രയിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. ശ്രീനിധി ഷെട്ടിയാണ് നായിക.
ഇതുകൂടാതെ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവത്തിലും വിക്രം വേഷമിടുന്നുണ്ട്. രണ്ട് ഭാഗമായിട്ടായിരിക്കും പൊന്നിയിൻ സെൽവൻ പ്രദർശനത്തിനെത്തുക. വിക്രമിനൊപ്പം കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Vikram and dhruv in Karthik Subbaraj movie Gangster drama vikram 60th movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..