ന്യൂ ഏജ് കൾട്ട് ക്ലാസിക്, ഇതുണ്ടാക്കിയതെങ്ങനെയെന്ന് ലോകേഷിനോട് ചോദിക്കണം -മഹേഷ് ബാബു


കമൽഹാസന്റെ പ്രകടനത്തേക്കുറിച്ച് പറയാൻ തനിക്ക് യോ​ഗ്യതയില്ലെന്നും മഹേഷ് ബാബു

മഹേഷ് ബാബു, വിക്രം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.instagram.com/urstrulymahesh, www.instagram.com/actorvijaysethupathi/

ലോകേഷ് കനകരാജ്-കമൽഹാസൻ ചിത്രം വിക്രത്തെ അഭിനന്ദിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. ട്വിറ്ററിലാണ് സൂപ്പർ ഹിറ്റ് തമിഴ്ചിത്രത്തിന് കയ്യടികളുമായി അദ്ദേഹം രം​ഗത്തെത്തിയത്. സംവിധായകനേയും താരങ്ങളേയും അകമഴിഞ്ഞ് അഭിനന്ദിക്കുന്നുമുണ്ട് മഹേഷ്.

ന്യൂ ഏജ് കൾട്ട് ക്ലാസിക് എന്നാണ് മഹേഷ് ബാബു വിക്രത്തെ വിശേഷിപ്പിച്ചത്. ഈ സിനിമ ഉണ്ടാക്കിയതെങ്ങനെയെന്ന് അറിയാൻ നിങ്ങളെ ഉടൻ കാണാൻ ആ​ഗ്രഹിക്കുന്നു എന്നാണ് ലോകേഷ് കനകരാജിനേക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തീപ്പൊരി പോലുള്ള പ്രകടമാണ് വിജയ് സേതുപതിയും ഫഹദ് ഫാസിലും കാഴ്ചവെച്ചത്. അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ കുറച്ചധികം കാലം എന്റെ പ്ലേലിസ്റ്റിലുണ്ടാകും. കമൽഹാസന്റെ പ്രകടനത്തേക്കുറിച്ച് പറയാൻ തനിക്ക് യോ​ഗ്യതയില്ലെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെമ്പാടും മികച്ച പ്രകടനമാണ് വിക്രം കാഴ്ചവെച്ചത്. 400 കോടിയിലേറെയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷൻ. നരേൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് ജോസ്, ഹരീഷ് ഉത്തമൻ, അർജുൻ ദാസ് എന്നിവർക്കൊപ്പം സൂര്യയും പ്രധാന വേഷത്തിലുണ്ടായിരുന്നു. സൂര്യയുടെ റോളക്സ് എന്ന കഥാപാത്രത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഈ മാസം എട്ടിന് ഹോട്ട്സ്റ്റാറിലൂടെ ഓ.ടി.ടിയിൽ റിലീസ് ചെയ്യും.

സർക്കാരു വാരി പാട്ടയാണ് മഹേഷ് ബാബുവിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സംവിധായകൻ ത്രിവിക്രമിനൊപ്പമാണ് താരത്തിന്റെ അടുത്തചിത്രം.

Content Highlights: Vikram Movie, Telugu Actor Mahesh Babu praising Vikram, Kamal Haasan, Lokesh Kanagaraj

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented