തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെയും കരുണാനിധിയുടെ പേരക്കുട്ടിയുമായ  മനു രഞ്ജിത്തും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. 

കരുണാനിധിയുടെ മൂത്ത മകനും നടനും പാട്ടുകാരനുമായ എം.കെ മുത്തുവിന്റെ മകളുടെ മകനാണ് മനു രഞ്ജിത്ത്. ചെന്നൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ ശങ്കര്‍, രഞ്ജിത്തിന്റെ അടുത്ത ബന്ധു ഉദയാനിധി സ്റ്റാലിന്‍ തുടങ്ങിവരും നിശ്ചയത്തിനെത്തിയിരുന്നു. 

ഏറെ നാളായി പ്രണയത്തിലായിരുന്നു അക്ഷിതയും രഞ്ജിത്തും. തുടര്‍ന്നാണ് ഇരു വീട്ടുകാരും വിവാഹം നടത്താന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷമായിരിക്കും വിവാഹം. വിവാഹ തിയ്യതി നിശ്ചയിച്ചിട്ടില്ല.