ലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ റോമന്‍സ് ടീം അഞ്ചു വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിക്കുന്ന വികടകുമാരന്‍ ട്രൈലര്‍ പുറത്തിറങ്ങി.  സംവിധായകനായ ബോബന്‍സാമുവല്‍, ചാന്ദ് വി ക്രീയേഷന്റെ ബാനറില്‍ അരുണ്‍ ഘോഷ്‌,  
അന്തരിച്ച ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ച വികടകുമാരന്റെ ട്രൈലര്‍ മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. 

വൈബി രാജേഷ് തിരക്കഥയെഴുതിയ ഈ കോമഡി എന്റര്‍ടൈനറില്‍ വിഷ്ണു ഉണ്ണികൃഷ്ണനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. മാനസ രാധാകൃഷണനാണ് നായിക. സലീംകുമാര്‍, ഇന്ദ്രന്‍സ്, ബൈജു മഹേഷ്, സുനില്‍ സുഖദ, ഷാജു ശ്രീധര്‍, സീമാ ജി നായര്‍, ഗീതാനന്ദ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ ദീപു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപു എസ് കുമാര്‍. കല രാജേഷ് കോവിലകം. മേക്കപ്പ് ജിതേഷ്. വസ്ത്രാലങ്കാരം നിസാര്‍. സറ്റില്‍സ് - ഷിജാസ്. പരസ്യകല ജിസ്സന്‍ പോള്‍ അസ്സോസിയേറ്റ് ഡയറക്ടര്‍- വിനയന്‍ സുനില്‍ കൈലാസ്. വാര്‍ത്താ പ്രചാരണം എ എസ് ദിനേശ്.