ശാനേ തേങ്ങ കറക്ട് പൊട്ടീട്ടാ... ഈ ഒരു ശബ്ദം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധ നേടിയ വിജിലേഷ് എന്ന ഈ കലാകാരന് ഇന്ന് കൈനിറയെ സിനിമകളാണ്. കുഞ്ഞുവേഷങ്ങളാണെങ്കിലും ആരു ശ്രദ്ധിക്കാതിരിക്കില്ല വിജിലേഷിനെ. തൃശ്ശിവപേരൂര്‍ ക്ലീപ്തം, വര്‍ണ്യത്തില്‍ ആശങ്ക, ചിപ്പി, ആഭാസം, പ്രേമസൂത്രം, വിമാനം, തീവണ്ടി... ഇങ്ങനെ പോകുന്നു വിജിലേഷ് തകർത്തഭനിച്ച ചിത്രങ്ങൾ. 

അഭിനയലോകത്തേക്കുള്ള വിജിലേഷിന്റെ ചുവടുവെപ്പ് എളുപ്പമായിരുന്നില്ല. പത്ത് വര്‍ഷത്തെ അധ്വാനം അതിന് പിറകിലുണ്ട്. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് വിജീഷ് പറയുന്നതിങ്ങനെ...

കോളേജ് കാലത്ത് അഭിനയജ്വരം മൂത്ത് കാലടി യൂണിവേഴ്സിറ്റിയില്‍ നിന്ന് തിയേറ്ററില്‍ പി.ജി ചെയ്തു. ദിലീഷ് പോത്തനും സുരഭിയും അന്നവിടെ സീനീയേഴ്സായിരുന്നു. ഞങ്ങളൊരുമിച്ച് ജയപ്രകാശ് കുളൂര്‍ സാറിന്റെ കണ്ണാടി, അതിര്‍ത്തികള്‍ തുടങ്ങിയ നാടകങ്ങള്‍ ചെയ്തിരുന്നു. അതിന് ശേഷം എം.ഫില്‍ ചെയ്യാന്‍ പോയി. അത് കഴിഞ്ഞ് നാടകങ്ങളുമായി ഇന്ത്യ മുഴുവന്‍ കറങ്ങി. സിനിമ അന്ന് വളരെ ദൂരെയായിരുന്നു.

നവാഗതര്‍ക്ക് സ്വാഗതം

തൃശ്ശൂര്‍ അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഞങ്ങള്‍ കണ്ണാടി എന്ന നാടകം അവതരിപ്പിച്ചപ്പോള്‍ കെ.പി.എ.സി. ലളിത, സംവിധായകന്‍ കലവൂര്‍ രവികുമാര്‍ എന്നിവരും എത്തിയിരുന്നു. നാടകം കഴിഞ്ഞ് കലവൂര്‍ രവികുമാര്‍ എന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. അങ്ങനെ നവാഗതര്‍ക്ക് സ്വാഗതം എന്ന ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയില്‍ തുടക്കമിടാന്‍കഴിഞ്ഞു. അങ്ങനെ സിനിമ അത്രയും അകലെയല്ല എന്ന് തോന്നിത്തുടങ്ങി. അഭിനയിക്കാന്‍ അവസരം എന്ന് പരസ്യത്തില്‍ കാണുമ്പോള്‍ ഞാന്‍ അപേക്ഷ അയക്കാറുണ്ട്. പക്ഷേ, ആരും വിളിച്ചില്ല. അങ്ങനെയിരിക്കെയാണ് ദിലീഷും സംഘവും പുതിയ ചിത്രത്തിന്റെ ഓഡിഷന്‍ നടത്തുന്ന വാര്‍ത്ത അറിഞ്ഞത്. ഞാനും അപേക്ഷ അയച്ചു.

ദിലീഷിന്റെ പ്രതികാരം

chithra
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

നാടകരംഗത്തും സിനിമയിലും കുറെക്കാലം വര്‍ക്ക്ചെയ്തതിനുശേഷമാണ് ദിലീഷ് കാലടിയില്‍ തിയേറ്റര്‍ പഠിക്കാനെത്തിയത്. അഭിനയത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള ചെറുപ്പക്കാരനില്‍ ഞങ്ങള്‍ എന്തൊക്കെയോ പ്രത്യേകതകള്‍ കണ്ടു. ദിലീഷ് ഒരു സിനിമ പ്ലാന്‍ ചെയ്തപ്പോള്‍ ഞങ്ങളും സ്വപ്നം കണ്ടു. നിനക്ക് റോള്‍ ഇല്ലെന്ന് സുരഭിയോട് ദിലീഷ് നേരത്തേ പറഞ്ഞിരുന്നു. ഒന്നും ചോദിക്കാതെ ഞാന്‍ ഓഡിഷന് അപേക്ഷ അയച്ചു. കൊച്ചിയിലെ പപ്പായ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു ഓഡിഷന്‍. റാണി പത്മിനിയുടെ ഷൂട്ടിങ്ടീമിനൊപ്പം ഹിമാലയത്തിലായതിനാല്‍ ദിലീഷ് ഓഡിഷനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരാണ് ഓഡിഷന്‍ ചെയ്തത്. ഭാഗ്യത്തിന് അവര്‍ എന്നെയും സെലക്ട്‌ചെയ്തു. അങ്ങനെയാണ് മഹേഷിന്റെ പ്രതികാരത്തിലെ വിജിലേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കിട്ടിയത് സ്വന്തം പേരുള്ള കഥാപാത്രം. ചെറുതാണെങ്കിലും കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങളക്കം ഡീറ്റെയിലായി ദീലീഷ് പറഞ്ഞ് പഠിച്ചിച്ചുതന്നിരുന്നു. അതുകൊണ്ടെല്ലാം എളുപ്പമായി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Vijilesh Karayadvt interview, Vijilesh Karayadvt on Maheshinte Prathikaram, Dileesh Pothen