വിജയേന്ദ്ര പ്രസാദ്, വിജീഷ് മണി
ബാഹുബലി, ബജ്റംഗി ഭായിജാൻ, മണികർണിക, ഈച്ച, മഗധീര, ആർആർആർ എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കെ.വി. വിജയേന്ദ്രപ്രസാദ് തിരക്കഥയെഴുതുന്ന പുതിയ ചിത്രം മലയാളിയായ വിജീഷ് മണി സംവിധാനം ചെയ്യുന്നു.
പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയായും, ഈ വർഷത്തെ ഓസ്ക്കർ അവാർഡിന് ഷോർട്ട് ലിസ്റ്റിലെത്തിയ മൂന്നു ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായ തേനീച്ചയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച " മ് മ് മ് " (സൗണ്ട് ഓഫ് പെയിൻ) എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ് വിജീഷ് മണി.
'പുരാതന അയോധനകലകൾക്ക് പ്രാധാന്യം ആറാം നൂറ്റാണ്ടിന്റെ വീര സാഹസിക കഥ പറയുന്ന ഈ ചിത്രം ഇന്ത്യൻ ഭാഷകളിലും, ചൈനീസ് ഭാഷയിലുമായി നിർമ്മിക്കും. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഷൂട്ടിംഗ് തുടങ്ങാനുള്ള അനുമതി സർക്കാർ അനുവദിച്ച സാഹചര്യത്തിൽ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കേരളത്തിൽ തന്നെ തുടങ്ങാനാണ് തീരുമാനം.'- വിജീഷ് മണി പറഞ്ഞു.
ബാഹുബലി ഷൂട്ട് ചെയ്ത കണ്ണൂർ കണ്ണവം ഫോറസ്റ്റ്, അതിരപ്പിള്ളി എന്നിവിടങ്ങളിലാണ് ഈ ചിത്രത്തിന്റെയും ആരംഭം. ചൈനയുമായി കൂടുതൽ ബന്ധമുള്ള പ്രമേയമായതിനാൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം ചൈനീസ് താരങ്ങൾക്കും ഈ ചിത്രത്തിൽ ഏറേ പ്രാധാന്യമുണ്ട്.
content highlights : vijeesh mani to direct new movie scripted by kv vijayendraprasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..