പാരിസ്ഥിതിക അവബോധത്തിന് പുത്തൻ സന്ദേശങ്ങളുമായ് മ് മ് മ് ... എന്ന ചിത്രം തുടങ്ങി


ആഗോളതലത്തിൽ പ്രദർശനത്തിന് ഉദ്ദേശിച്ച് കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.

-

രീസ് ഗ്രൂപ്പിൻ്റെ ബാനറിൽ സോഹൻ റോയ് നിർമ്മിച്ച് വിജീഷ് മണി കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊജക്ട് സ്റ്റാർട്ട് സംരഭത്തിന് പരിസ്ഥിതി ദിനത്തിൽ തുടക്കമായി.

ആഗോളതലത്തിൽ പ്രദർശനത്തിന് ഉദ്ദേശിച്ച് കൊണ്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകൾക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.

ഭൂമിയെ മാതാവായും പ്രകൃതിയെ പിതാവായും പരിസ്ഥിതിയെ ഗുരുവായും സങ്കല്പിച്ചുകൊണ്ടുള്ള ആശയങ്ങൾക്കേ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി മഹാമാരികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന അവബോധം ഈ സിനിമയിലൂടെ കൂടുതൽ ശക്തമാവുമെന്നും അണിയറക്കാർ അവകാശപെടുന്നു. ആഗോളതലത്തിലുള്ള കലാകാരൻമാരും സങ്കേതിക വിദഗ്ദരും ഇതിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നു എന്ന സവിശേഷത കൂടി ഈ സിനിമയ്ക്ക് ഉണ്ട്- അണിയറ പ്രവർത്തകർ പറയുന്നു.

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അമേരിക്കൻ സംഗീതജ്ഞൻ എഡൻ മൊള്ള യാണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ എഴുതുന്നത്.

ഗ്രാമി അവാർഡ് ജേതാക്കളായ കലാകാരന്മാർക്കൊപ്പം ഒരുമിച്ച് പ്രവർത്തിച്ചുവരുന്ന എഡനിന്റെ സംഗീതം, ന്യൂയോർക്കിലെ ബ്രൂക്ലിൻ മാരത്തൺ, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകൾ, റേഡിയോ സ്റ്റേഷനുകൾ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആൽബം “അലോൺ” 4 മാസത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളിൽ എത്തിയിരുന്നു . ആദ്യമായാണ് എഡൻ ഒരു വിദേശ ചിത്രത്തിന്റെ ഭാഗമാകുന്നത്. ജുബൈർ മുഹമ്മദ് ആണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
ചിത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ട എഡൻ, സിനിമയുടെ ഭാഗമാകാൻ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിർമ്മാതാക്കൾ അറിയിച്ചു. മെയ് മാസത്തിൽ വിദേശരാജ്യങ്ങളിൽ വച്ച് ആദ്യ ഷെഡ്യൂളുകൾ ചിത്രീകരിക്കുവാൻ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് ലൊക്കേഷനുകൾ മാറ്റുകയായിരുന്നു

അന്തർദേശീയ തലത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള കലാക്കാരൻമാരും ഭാഗമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഡാം999 പോലൊരു അന്തർദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹൻ റോയ്ക്കൊപ്പം സിനിമ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോർഡ്, ഏറ്റവും വേഗത്തിൽ തിരക്കഥ എഴുതി തിയ്യറ്റർ പ്രദർശിപ്പിച്ച് ഗിന്നസ് റെക്കോർഡ്, ഈ വർഷത്തെ ഇന്ത്യൻ പനോരമ, നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.

ഡാം999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും കവിയുമായ ഡോ. സോഹൻ റോയ്, നിർമാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി അന്താരാഷ്ട്ര ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഗിന്നസ് റിക്കോർഡ് അടക്കം ഒട്ടനവധി അന്തർദ്ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

വിജീഷ് മണിയുടെ കഥയ്ക്ക് പ്രകാശ് വാടിക്കൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജോൺ സ്‌കൂൾട്ടെർ ശബ്ദ മിശ്രണവും ബി ലെനിൻ എഡിറ്റിങ്ങും നിർവ്വഹിച്ചിരിയ്ക്കുന്നു. ഷെമീർ ജിബ്രാൻ ആണ് ഛായാഗ്രഹണം.

Content Highlights: Vijeesh Mani sohan roy New movie started

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented