ട്രെയിലറിൽ നിന്നും | PHOTO: SCREEN GRAB
'ആനന്ദ'ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത 'പൂക്കാലം' തിയേറ്ററുകളിൽ ചിരിയാരവം തീർത്ത് മുന്നേറുകയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ സക്സസ് ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മലയാളത്തിൻറെ അതുല്യനടൻ വിജയരാഘവൻ നൂറ് വയസ്സുള്ള കഥാപാത്രമായെത്തിയ ചിത്രമാണ് 'പൂക്കാലം'.
ഈ അവധിക്കാലത്ത് കുടുംബസമേതം കാണുവാനുള്ള എല്ലാ ചേരുവകളും ഉള്ളൊരു കുടുംബചിത്രമാണ് പൂക്കാലം എന്ന് പ്രേക്ഷകർ പറയുന്നു. ചിത്രത്തിലെ രസകരമായ സീനുകൾ ചേർത്ത് സിനിമയുടെ മൊത്തം സ്വഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന സക്സസ് ട്രെയിലർ.
സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളുമൊക്കെ യൂട്യൂബിൽ ഇതിനകം തരംഗമായിട്ടുണ്ട്. അതിന് പിന്നാലെയാണ് സിനിമയുടെ സക്സസ് ട്രെയിലർ എത്തിയിരിക്കുന്നത്. നൂറു വയസുള്ള ഇട്ടൂപ്പിൻറേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതങ്ങളാണ് പ്രേക്ഷകർക്ക് മുമ്പിൽ പൂക്കാലം അവതരിപ്പിക്കുന്നത്.
വിജയരാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തിയിരിക്കുന്നത്. 'ആനന്ദ'ത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയ അന്നു ആൻറണിയും അരുൺ കുര്യനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. 'ആനന്ദ'ത്തിൻറെ ഛായാഗ്രാഹകനായ ആനന്ദ് സി. ചന്ദ്രനാണ് പൂക്കാലത്തിൻറേയും ക്യാമറമാൻ. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിൻ വാര്യരാണ് പൂക്കാലത്തിലും സംഗീതം ഒരുക്കിയിരിക്കുന്നത്.
ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആൻറണി, അബു സലീം, റോഷൻ മാത്യു, സുഹാസിനി, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ്, രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
സി.എൻ.സി. സിനിമാസ് ആൻറ് തോമസ് തിരുവല്ലാ ഫിലിംസിൻറെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന. മിഥുൻ മുരളി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. കലാസംവിധാനം -സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് -സേവ്യർ, കോസ്റ്റ്യും ഡിസൈൻ -റാഫി കണ്ണാടിപ്പറമ്പ്, നിർമ്മാണ നിർവ്വഹണം -ജാവേദ് ചെമ്പ്, എക്സി. പ്രൊഡ്യൂസർ -വിനീത് ഷൊർണൂർ, സൗണ്ട് ഡിസൈനിങ് -സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടർ -വിശാഖ് ആർ. വാര്യർ, അസോ. ഡയറക്ടർ -ലിബെൻ സേവ്യർ, സൗണ്ട് മിക്സിങ് -വിപിൻ നായർ, കളറിസ്റ്റ് -പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ -അരുൺ തെറ്റയിൽ, മാർക്കറ്റിങ് -സ്‌നേക്ക്പ്ലാൻറ്.
Content Highlights: vijayarakhavan in pookkalam movie success trailer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..