രവിയും ജിക്കുമോനും തമ്മില്‍ 'യുദ്ധം'; ചിരിപ്പിച്ച് രസിപ്പിച്ച് 'പൂക്കാലം' പ്രദര്‍ശനം തുടരുന്നു


1 min read
Read later
Print
Share

ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements

ഒന്നിച്ച് പഠിച്ച രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നേരില്‍ കാണുകയാണ്. പക്ഷേ, ആ കൂടിക്കാഴ്ച വലിയൊരു 'യുദ്ധ'ത്തിലേക്കാണ് ഇരുവരേയും എത്തിച്ചത്. 'പൂക്കാലം' സിനിമയില്‍ രവി എന്ന കഥാപാത്രമായി വിനീത് ശ്രീനിവാസനും ജിക്കുമോനായി ബേസില്‍ ജോസഫും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറെ രസികന്‍ കഥാപാത്രങ്ങളാണ് ഇരുവരുടേയും. ഇവരൊന്നിക്കുന്ന രംഗങ്ങളിലെല്ലാം തിയേറ്ററുകളില്‍ കൂട്ടച്ചിരിയാണ്.

'നീ വാദിക്കുക പോലും വേണ്ട' എന്നാണ് പിഎല്‍ രവി അഡ്വക്കേറ്റായ ജിക്കുമോനോട് പറഞ്ഞത്, ഇതോടെ 'ഞാന്‍ വാദിക്കില്ലെ'ന്നായി ജിക്കുമോന്‍. ശേഷം നടന്നതെന്തെന്നതാണ് കൗതുകം. ഇത്തരത്തില്‍ രസകരമായ ഒട്ടേറെ കഥാപാത്രങ്ങളേയും അവരുടെ അഭിനയമുഹൂര്‍ത്തങ്ങളേയും ചേര്‍ത്തുവെച്ച രസികന്‍ ചിത്രമാണ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരിക്കുന്ന 'പൂക്കാലം'. 'ആനന്ദം' എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഗണേഷ് രാജ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് എണ്‍പതുവര്‍ഷമായ ഒരു അപ്പാപ്പനും അമ്മാമ്മയും. അവരുടെ മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയടക്കം നാല് തലമുറയടങ്ങുന്ന കുടുംബം. ഇവരുടെ ജീവിതത്തിലേക്ക് വന്ന് കയറുന്ന മറ്റുചിലരും. ഇവരുടെ ഇടയിലേക്ക് തീര്‍ത്തും ആകസ്മികമായെത്തുന്ന ഒരു കത്ത് വരുത്തുന്ന വിനയാണ് ചിത്രത്തിന്റെ പ്രമേയം.

ഇട്ടൂപ്പായി വിജയരാഘവന്റേയും കൊച്ചുത്രേസ്യാമ്മയായി കെ.പി.എ.സി. ലീലയുടേയും ഗംഭീര പ്രകടനങ്ങള്‍ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഒപ്പം അന്നു ആന്റണി, അരുണ്‍ കുര്യന്‍, സരസ ബാലുശ്ശേരി, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയ പ്രകടനങ്ങളും സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. ആനന്ദ് സി. ചന്ദ്രന്റെ കളര്‍ഫുള്‍ സിനിമാറ്റോഗ്രാഫിയും സച്ചിന്‍ വാര്യരുടെ പാട്ടുകളും മിഥുന്‍ മുരളിയുടെ എഡിറ്റിങ്ങും റോണക്‌സ് സേവ്യറുടെ മേക്കപ്പും ചിത്രത്തെ കൂടുതല്‍ ഭംഗിയുള്ളതാക്കിയിട്ടുമുണ്ട്. ഈ അവധിക്കാലത്ത് തിയേറ്ററുകളില്‍ ആഘോഷപൂര്‍വ്വം കണ്ടുരസിക്കാനുള്ളതെല്ലാം പൂക്കാലത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

Content Highlights: vijayarakhavan basil in pookkalam running successfully

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

അന്ന് അച്ഛനൊപ്പം 'മഹായാനം', ഇന്ന് മക്കൾക്കൊപ്പം 'കണ്ണൂർ സ്ക്വാഡ്'; അപൂർവതയുമായി മമ്മൂട്ടി

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


Most Commented