'വിജയാനന്ദ്' സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വി ആര് എല്‍ ഗ്രൂപ്പിന്റെ സ്ഥാപകൻ വിജയ് ശങ്കേശ്വറിന്റെ ജീവിതം പറയുന്ന 'വിജയാനന്ദ്' എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തു. വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ചിത്രമാണ് 'വിജയാനന്ദ്' .
വിജയ് ശങ്കേശ്വറിന്റെ അതിശയകരവും ആവേശകരവും സംഭവബഹുലവുമായ ജീവിതകഥയാണ് ചിത്രം പറയുന്നത്. വിജയ് ശങ്കേശ്വറിന്റെ മകനും ലോജിസ്റ്റിക്സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ, വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വറാണ് ചിത്രം നിർമിക്കുന്നത്.
വി ആർ എൽ ഫിലിം പ്രൊഡക്ഷൻസിന്റെ നിന്നുള്ള ആദ്യത്തെ ഔദ്യോഗിക, വാണിജ്യ ബയോപിക് ആയിരിക്കും 'വിജയാനന്ദ്'. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രങ്കിലെ നായകനായ നിഹാലാണ് വിജയ് ആയി അഭിനയിക്കുന്നത്.
അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം. സംഭാഷണം -രഘു നടുവിൽ, സ്റ്റണ്ട് -രവി വർമ്മ, ഛായാഗ്രഹണം -കീർത്തൻ പൂജാരി, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ, എഡിറ്റർ- ഹേമന്ത് കുമാർ. പി ആർ ഒ -എ എസ് ദിനേശ്, ശബരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..