ടുത്തിടെയായിരുന്നു തമിഴ് സിനിമാ ആരാധകരെ സങ്കടത്തിലാഴ്ത്തി നടൻ വിവേക് വിടവാങ്ങിയത്. സിനിമയിലം സഹപ്രവർത്തകരും ആ​രാധകരുമടക്കം നിരവധി പേർ താരത്തിന് അവസാനമായി ആദരാഞ്ജലി അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചേർന്നിരുന്നു.

എങ്കിലും നടൻ വിജയിന്റെ അസാന്നിധ്യം ചർച്ചയായി മാറിയിരുന്നു. പുതിയ ചിത്രമായ ദളപതി 65 ന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോർജിയയിൽ ആയിരുന്നതിനാലാണ് വിജയിന് വിവേകിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കാതെ പോയത്.

കഴിഞ്ഞ ദിവസം ചെന്നൈയിൽ തിരിച്ചെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അദ്ദേഹത്തിൻറെ കുടുംബത്തെ നേരിൽകണ്ട് താരം ആശ്വസിപ്പിച്ചു.

കരിയറിന്റെ തുടക്കം മുതൽ വിജയ്യ്ക്കൊപ്പം ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുള്ള നടനാണ് വിവേക്. സഹപ്രവർത്തകർ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കൾ കൂടെയായിരുന്നു. പ്രിയമാനവളെ, കുരുവി, തമിഴൻ, ഖുശി, ബദ്രി എന്നീ ചിത്രങ്ങൾ ഉൾപ്പടെ പതിമൂന്നോളം സിനിമകളിൽ വിവേകും വിജയ്യും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ബിഗിൽ എന്ന സിനിമയിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് അഭിനയിച്ചത്.

content highlights : Vijay visits late actor Viveks house after returning to Chennai from Georgia