'നീങ്ക കവലപ്പെടാതെ', പട്ടാളക്കാരനെ ആശ്വസിപ്പിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം


പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അവധിയില്‍ പോയിരിക്കുന്ന പട്ടാളക്കാരില്‍ പലരെയും അടിയന്തരമായി തിരിച്ചു വിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാശ്മീരിലേക്ക് തിരിച്ചിരിക്കുകയാണ് തമിഴ് സെല്‍വന്‍.

മിഴ്‌നടന്‍ വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം വൈറലാകുന്നു. വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വന്‍ എന്ന ഉദ്യോഗസ്ഥന്‍. 17 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്നു.

അവധിയില്‍ പോയിരിക്കുന്ന പട്ടാളക്കാരില്‍ പലരെയും പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാശ്മീരിലേക്ക് തിരിച്ചിരിക്കുകയാണ് തമിഴ് സെല്‍വന്‍. തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു.

'ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം'- വിജയ് പറയുന്നു.

Content Highlights: vijay viral telephone call with Thamizh Selvan army officer, pulwama terrorist attack

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented