Vijayറ്റ്‌ലിയുടെ പുതിയ ചിത്രമായ തെറിയില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് ഇളയദളപതി വിജയ് എത്തുന്നത്. സിനിമയില്‍ മൂന്ന് വേഷത്തിലുമുള്ള വിജയിന്റെ ഫസ്റ്റ്‌ലുക്ക് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അറ്റ്‌ലി. വിജയ് അവതരിപ്പിക്കുന്ന വിജയകുമാര്‍ ഐ.പി.എസിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടും ഇതില്‍.

സാമന്തയും അമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, രാധിക ശരത്കുമാര്‍ എന്നിവരുമുണ്ട് ചിത്രത്തില്‍. ജി.വി. പ്രകാശിന്റേതാണ് ഗാനങ്ങള്‍. പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറായ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്.

Vijay

ആര്യയും നയന്‍താരയും ഒന്നിച്ച വമ്പന്‍ഹിറ്റായ രാജാ റാണിക്കുശേഷം അറ്റ്‌ലി ഒരുക്കുന്ന ചിത്രമാണിത്.