
-
വെബ് സിരീസുകളിൽ അഭിനയിക്കാൻ താത്പര്യം പ്രകടിപ്പിച്ച് നടൻ വിജയ് സേതുപതി. രണ്ട് വെബ് സിരീസുകളിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി തമിഴ് മാധ്യമമായ വികടനോട് പറഞ്ഞു.
വെബ് സിരീസുകൾക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനുള്ള ഉപാധി കൂടിയാണ് വെബ് സീരിസുകളെന്നും സേതുപതി പറയുന്നു
തെന്നിന്ത്യൻ താരം റെജിന കസാൻട്രയ്ക്കും തന്റെ മകൾക്കുമൊപ്പം ഒരു ഹ്രസ്വ ചിത്രത്തിലും സേതുപതി വേഷമിട്ടു കഴിഞ്ഞു. ചെറിയ ചിത്രമായി ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹ്രസ്വചിത്രത്തിന്റെ ദൈർഘ്യം ഒരു മണിക്കൂറായി മാറിയെന്നും അദ്ദേഹം പറയുന്നു.
വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദർബാർ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നവാഗതനായ ഡൽഹി പ്രസാദ് ദീനദയാൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ഇഴചേർന്ന ഫാന്റസിയാണ് സിനിമ എന്നാണ് സൂചനകൾ. ബാലാജി തരണീതരൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അതിഥി റാവു ഹൈദരി, മഞ്ജിമ മോഹൻ, പാർഥിപൻ തുടങ്ങിയവരും അഭിനയിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോയ്ക്ക് വേണ്ടി ലളിത് കുമാർ നിർമ്മിക്കുന്നു.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിൽ പ്രതിനായക കഥാപാത്രമായെത്തുന്നത് വിജയ് സേതുപതിയാണ്. ഇത് കൂടാതെ മണികണ്ഠൻ സംവിധാനം ചെയ്യുന്ന കടൈസി വിവസായി, മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവം എന്നിവയാണ് സേതുപതിയുടെ മറ്റ് പ്രോജക്ടുകൾ.
content highlights : Vijay Sethupathi to act in web series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..