ജവാൻ സിനിമയുടെ പോസ്റ്റർ, വിജയ് സേതുപതി | ഫോട്ടോ: twitter.com/Atlee_dir, www.facebook.com/VijaySethupathi.Official
വിക്രം സിനിമയുടെ മഹാവിജയത്തിന്റെ ആഹ്ളാദത്തിലാണ് തമിഴ് നടൻ വിജയ് സേതുപതി. ചിത്രം ഇന്ത്യയിൽ നിന്ന് മാത്രമായി 300 കോടി വാരിക്കൂട്ടി ജൈത്രയാത്ര തുടരവേ മക്കൾ സെൽവനുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ വിജയ് സേതുപതിയായിരിക്കും വില്ലൻ എന്നതാണാ വാർത്ത.
ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നും ജവാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്യുന്നു. പ്രമുഖ എന്റർടെയിൻമെന്റ് ട്രാക്കർ കൗശിക് എൽ.എമ്മും ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വാർത്ത പുറത്തുവന്നതിന് പിന്നാലെ വിജയ് സേതുപതിയും ഷാരൂഖ് ഖാനും ഒരുമിച്ചുള്ള പഴയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എനിക്കെങ്ങനെയാണ് പറയേണ്ടത് എന്നറിയില്ല. ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടനാണ് നിങ്ങൾ എന്നാണ് ഷാരൂഖ് ഈ വീഡിയോയിൽ വിജയിനെക്കുറിച്ച് പറയുന്നത്. വിജയ് സേതുപതിയുടെ തോളിൽത്തട്ടി അഭിനന്ദിക്കുന്നുമുണ്ട് കിങ് ഖാൻ.
നയൻതാര, സാനിയ മൽഹോത്ര, പ്രിയാമണി, യോഗി ബാബു, സിമർജീത് സിങ് നാഗ്ര, സുനിൽ ഗ്രോവർ, മനാഹർ കുമാർ എന്നിവരാണ് മറ്റുതാരങ്ങൾ. ജി.കെ. വിഷ്ണുവാണ് ഛായാഗ്രഹണം. അനിരുദ്ധ് സംഗീത സംവിധാനവും ശുക്രാചാര്യ ഘോഷ് കലാസംവിധാനവും നിർവഹിക്കുന്നു. കഴിഞ്ഞമാസം പുറത്തിറക്കിയ അനൗൺസ്മെന്റ് ടീസറിന് വൻ വരവേൽപ്പാണ് ലഭിച്ചത്.
2023 ജൂൺ രണ്ടിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം മൊഴിമാറ്റിയെത്തും.
Content Highlights: Vijay Sethupathi to Bollywood, Vijay Sethupathi in Jawan, Jawan Movie, Shah Rukh Khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..