വിജയ് സേതുപതി
ചെന്നൈ: തെലുങ്ക് ചിത്രമായ ഉപ്പെണ്ണാ തമിഴില്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് സേതുപതിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ഉപ്പെണ്ണായുടെ തമിഴ് പതിപ്പ് പുറത്തിറക്കുന്നതിനുള്ള അവകാശം വിജയ് സേതുപതി നേടിയെന്ന വാര്‍ത്തയെ തുടര്‍ന്ന് തേനി സ്വദേശിയായ ഡല്‍ഹൗസി പ്രഭുവാണ് ഇതിനെതിരേ കോടതിയെ സമീപിച്ചത്. തന്റെ കഥ മോഷ്ടിച്ചാണ് ഉപ്പെണ്ണ നിര്‍മിച്ചതെന്ന് ആരോപിച്ച ഇയാള്‍ തമിഴില്‍ ഈ ചിത്രം നിര്‍മിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
തമിഴില്‍ സംവിധായക സഹായിയായി പ്രവര്‍ത്തിക്കുന്ന ഡല്‍ഹൗസി പ്രഭു, ഉലകമകന്‍ എന്ന പേരില്‍ താന്‍ സിനിമയാക്കാന്‍ നിശ്ചയിച്ചിരുന്ന കഥയാണ് തെലുങ്കില്‍ ഉപ്പെണ്ണാ എന്ന പേരില്‍ പുറത്തിറക്കിയതെന്നായിരുന്നു ആരോപിച്ചത്. ഈ ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. എന്നാല്‍ വിജയ് സേതുപതി ചിത്രം തമിഴില്‍ പുറത്തിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.
Content Highlights: Vijay Sethupathi over Uppenna rights Madras HC strikes off plaint
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..