'കാത്തുവാക്കുലെ രെണ്ട് കാതൽ' പോസ്റ്റർ, അതിരപ്പിള്ളിയിൽ നടക്കുന്ന സിനിമാ ചിത്രീകരണം
അതിരപ്പിള്ളി: ഏറെനാളത്തെ ഇടവേളയ്ക്കുശേഷം അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് തുടങ്ങി. തമിഴ് ചിത്രത്തിന്റെ ചിത്രീകരണത്തിനായി പ്രമുഖ നടീനടന്മാരായ നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്.
വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ എന്ന സിനിമയുടെ ചിത്രീകരണമാണ് അതിരപ്പിള്ളിയിൽ നടക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെ പുഴയിലാണ് ഷൂട്ടിങ്.
വ്യാഴാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തിൽ മകംതൊഴലിനുശേഷമാണ് നയൻതാരയും വിഘ്നേഷും അതിരപ്പിള്ളിയിലെത്തിയത്. നിരവധി തെലുങ്ക്, തമിഴ് സിനിമകളുടെ ഷൂട്ടിങ് വൈകാതെ തുടങ്ങും. കോവിഡ് വ്യാപനത്തെത്തുടർന്ന് അതിരപ്പിള്ളിയിൽ സിനിമാ ഷൂട്ടിങ് സംഘം എത്താതായത് മേഖലയിലെ നാട്ടുകാരെയും ഹോട്ടലുകളെയും സാമ്പത്തികമായി ബാധിച്ചിരുന്നു.
രാവൺ, ബാഹുബലി, പുന്നകൈ മന്നൻ, മാമാങ്കം, ഈയിടെയിറങ്ങിയ പുഷ്പ തുടങ്ങി നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണത്തിന് അതിരപ്പിള്ളി വിനോദസഞ്ചാരമേഖല വേദിയായിട്ടുണ്ട്
Content Highlights : Vijay Sethupathi Nayanthara Samantha Vignesh Shivan movie shooting in Athirappilly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..