ചിരഞ്ജീവി നായകനാകുന്ന ബഹുഭാഷാ ചിത്രത്തിലൂടെ നയന്‍താരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു. സൈയ് റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.

അമിതാഭ് ബച്ചന്‍, കിച്ചാ സുദീപ്, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രാഹകന്‍.

ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും