ആരാധകരെ എന്നും ചേര്‍ത്തു നിര്‍ത്തുന്ന താരമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. സ്നേഹം കൂടുമ്പോള്‍ ആരാധകര്‍ക്ക് കവിളില്‍ മുത്തം നല്‍കിയാണ് സേതുപതി അത് പ്രകടിപ്പിക്കുക. ഇപ്പോഴിതാ  ഇളയദളപതി വിജയ്ക്കും സ്നേഹചുംബനം നല്‍കിയിരിക്കുകയാണ് താരം. ഇരുവരും ഒന്നിച്ച മാസ്റ്റര്‍ എന്ന ചിത്രത്തിന്‍റെ പാക്കപ്പിന് പിന്നാലെയായിരുന്നു താരത്തിന്‍റെ  സ്നേഹപ്രകടനം. ഈ ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

കാര്‍ത്തി കേന്ദ്രകഥാപാത്രമായെത്തിയ കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ വിജയ്ചിത്രമാണ് മാസ്റ്റര്‍. . ഒരു സ്‌കൂള്‍ പ്രൊഫസറുടെ റോളാണ്‌ വിജയ്‌യുടേത് എന്നാണ് സൂചനകള്‍.‍

 ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്.. മാളവിക മോഹനനും ആന്‍ഡ്രിയയുമാണ്  നായികമാര്‍. ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കും. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.

Master Movie

Content Highlights : Vijay Sethupathi kisses Ilayathalapathy Vijay On the Packup of new Movie Master