മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ ഷാരൂഖ് ഖാനൊപ്പം തിളങ്ങി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. സേതുപതിയെ നായകനാക്കി ത്യാഗരാജന്‍ കുമാരരാജ ഒരുക്കിയ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം മേളയില്‍ മൂന്ന് വിഭാഗങ്ങളില്‍ മത്സരിക്കുന്നുണ്ട്. സംവിധായകന്‍ ത്യാഗരാജ കുമാരസാമി, നടി ഗായത്രി ശങ്കര്‍ എന്നിവരും സേതുപതിക്കൊപ്പം മേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.
ബോളിവുഡ് ചിത്രങ്ങളായ അന്ധാധുന്‍, ഗള്ളി ബോയ്, ബദായ് ഹോ, സൂയി ധാഗ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് സൂപ്പര്‍ ഡീലക്‌സ് മത്സരിക്കുന്നത്.
ഷാരൂഖ് ഖാനാണ് മേളയിലെ വിശിഷ്ടാതിഥി. തബു, കരണ്‍ ജോഹര്‍, അര്‍ജുന്‍ കപൂര്‍, ശ്രീറാം രാഘവന്‍, സോയ അക്തര്‍, റിമ ദാസ് തുടങ്ങിയവര്‍ മേളയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 8ന് ആരംഭിക്കുന്ന മേള 15ന് അവസാനിക്കും. ഇന്ത്യയില്‍ നിന്നുള്ള അറുപത് സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വിജയ് സേതുപതിക്ക് പുറമേ ഫഹദ് ഫാസില്‍, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡറായുള്ള സേതുപതിയുടെ വേഷപ്പകര്‍ച്ചയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
Content Highlights : Vijay Sethupathi In Melbourne Film festival with Sharukh Khan And Other bollywood stars