പ്രളയബാധയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി നടന്‍മാരായ ധനുഷും വിജയ് സേതുപതിയും രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവും സംഭാവനയായി നല്‍കും 

പ്രകൃതി ദുരന്തത്തെ നേരിടുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും തമിഴ് സിനിമാലോകത്തോട് വാര്‍ത്താകുറിപ്പിലൂടെ തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിശാല്‍ 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

നടന്‍മാരായ കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് നടി രോഹിണി തുടങ്ങിയവര്‍ ധനസഹായം നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. കമല്‍ ഹാസനും കാര്‍ത്തിയും തുക കൈമാറി. കഴിഞ്ഞ ദിവസം കാര്‍ത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.