വിജയ് സേതുപതിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'മുംബൈക്കറി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. വിജയ് സേതുപതി ബേളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.
ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ 2017ൽ പുറത്തെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം 'മാനഗര'ത്തിൻറെ ഹിന്ദി റീമേക്ക് ആണ് മുംബൈക്കർ.
വിക്രാന്ത് മസ്സേ, സഞ്ജയ് മിശ്ര, രൺവീർ ഷോറെ, ടാനിയ മണിക്ടാല, സച്ചിൻ ഖഡേക്കർ എന്നിവരാണ് മുബൈക്കറിലെ മറ്റ് താരങ്ങൾ.
12 വർഷത്തിനു ശേഷമാണ് സന്തോഷ് ശിവൻ ബോളിവുഡിൽ ഒരു ചിത്രം ഒരുക്കുന്നത്.. 2008ൽ പുറത്തിറങ്ങിയ 'തഹാൻ' ആണ് ഹിന്ദിയിൽ ഇതിനുമുൻപ് അദ്ദേഹം സംവിധാനം ചെയ്തത്.
മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ' ആണ് സന്തോഷ് ശിവൻ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള സിനിമ. മോഹൻലാലിൻറെ സംവിധായക അരങ്ങേറ്റമായ 'ബറോസി'ൻറെ ഛായാഗ്രഹണം നിർവഹിക്കുന്നതും സന്തോഷ് ശിവൻ ആണ്.
Content Highlights : Vijay Sethupathi Bollywood debut Movie Mumbaikar directed by Santhosh Shivan