തമിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്. നവാ​ഗതയായ ഇന്ദു വി.എസ് ഒരുക്കുന്ന ഒരുക്കുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായികയായെത്തുന്നത്.

മാർക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു സേതുപതി.

ഒക്ടോബർ അവസാനം ചിത്രീകരണം ആരംഭിക്കുന്ന സിനിമ പൂർണമായും കേരളത്തിലാകും ചിത്രീകരിക്കുക. ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്ത സംഗീത സംവിധാനവും മനീഷ് മാധവൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.

Content Highlights : Vijay Sethupathi and Nithya Menen pair up for a malayalam movie by Debut director Indhu VS