ചെറുപ്പത്തിൽ ഞാൻ അധികം സിനിമകൾ കണ്ടിട്ടില്ല, ആരുടെയും ആരാധകനുമായിരുന്നില്ല -വിജയ് സേതുപതി


ആളുകളുടെ സെന്റിമെന്റ്സിനുമുന്നിൽ കരയുന്ന ഇമോഷണലായ കുട്ടി എന്ന് സ്വയം വിശേഷിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം.

വിജയ് സേതുപതി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി

മികച്ച കഥാപാത്രങ്ങൾകൊണ്ട് ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും വിജയ് സേതുപതിയുടെ കയ്യിൽ ഭദ്രമാണ്. ചെറുപ്പത്തിൽ താൻ അങ്ങനെ സിനിമകൾ കണ്ടിട്ടില്ലെന്ന് പറഞ്ഞിരിക്കുകയാണ് മക്കൾ സെൽവൻ. മാതൃഭൂമി സ്റ്റാർ സ്റ്റൈലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ചെറുപ്പത്തിൽ ഞാൻ അധികം സിനിമകളൊന്നും കണ്ടിട്ടില്ല. ആരുടേയും ആരാധകനുമായിരുന്നില്ല. സിനിമയിൽ മാത്രമല്ല, സ്പോർട്സിലോ മറ്റെന്തെങ്കിലും എക്സ്ട്രാ ആക്റ്റിവിറ്റികളുടെയ ഭാ​ഗമായിരുന്നില്ല." കുട്ടിക്കാലത്തേക്കുറിച്ച് വിജയ് സേതുപതി ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്. ആളുകളുടെ സെന്റിമെന്റ്സിനുമുന്നിൽ കരയുന്ന ഇമോഷണലായ കുട്ടി എന്ന് സ്വയം വിശേഷിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം.

"ഒരിക്കൽ ഞാൻ നടനാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. വിജയമുണ്ടായാൽ സന്തോഷം തോന്നും. പരാജയത്തിൽ നിരാശയും. എന്നാൽ സന്തോഷവും നിരാശയും ഒരാഴ്ചയിൽ കൂടുതൽ നിലനിൽക്കാറില്ല. വിജയത്തിൽ നിന്ന് കൂടുതൽ മെച്ചപ്പെടുത്തി വലിയ വിജയങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടത്തും. പരാജയമാണെങ്കിൽ അതിൽ നിന്ന് പാഠം ഉൾക്കൊള്ളും. അത് പരിഹരിച്ച് മുന്നേറും." വിജയ് സേതുപതി പറഞ്ഞു.

ഭാര്യയും മക്കളും സിനിമാസ്വാദകരാണ്. ഒട്ടുമിക്ക സിനിമകളും കാണും. തന്റെ അഭിനയത്തേക്കുറിച്ച് അവർക്കിടയിൽ പൊതുവേ നല്ല അഭിപ്രായമാണ്. വിമർശനങ്ങൾ കുറവാണ്. തന്റെ സിനിമകളും വേഷങ്ങളും ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

Content Highlights: vijay sethupathi about his childhood and family, vijay sethupathy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented