വാരിസും തുണിവും ഒരുദിവസം, സ്ക്രീനുകൾ തുല്യമായി വീതിച്ചുനൽകുമെന്ന് ഉദയനിധി സ്റ്റാലിൻ


2014-ലാണ് ഇതിനുമുമ്പ് തിയേറ്ററിൽ വിജയ്-അജിത് ചിത്രങ്ങൾ തമ്മിൽ  നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവും ആയിരുന്നു ആ ചിത്രങ്ങൾ.

വാരിസിന്റെയും തുണിവിന്റെയും പോസ്റ്ററുകൾ | ഫോട്ടോ: twitter.com/directorvamshi, twitter.com/HvinothDir

മിഴ് സിനിമാലോകം അടുത്തൊന്നും സാക്ഷ്യംവഹിക്കാത്ത താരയുദ്ധമാണ് ഈ വരുന്ന പൊങ്കലിന് അരങ്ങേറുന്നത്. തമിഴ് സിനിമയിലെന്നല്ല ദക്ഷിണേന്ത്യയിൽത്തന്നെ വൻ ആരാധകരുള്ള വിജയ്, അജിത്ത് എന്നിവരുടെ പുത്തൻചിത്രങ്ങൾ ഒരേദിവസം തിയേറ്ററുകളിലെത്തുകയാണ്. എത്ര തിയേറ്ററുകളിൽ ഈ രണ്ടുചിത്രങ്ങളും റിലീസ് ചെയ്യുമെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് നിർമാതാവും വിതരണക്കാരനും നടനുമായ ഉദയനിധി സ്റ്റാലിൻ.

ഉദയനിധി സ്റ്റാലിന്റെ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് തമിഴ്നാട്ടിൽ തുണിവിന്റെ വിതരണവും വാരിസിന്റെ അവതരണവും. അടുത്തിടെ നടന്ന ഒരു വാർത്താസമ്മേളനത്തിലാണ് ഈ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉദയനിധി പങ്കുവെച്ചത്. തിയേറ്ററുകൾ രണ്ട് സിനിമകൾക്കും തുല്യമായി വീതിച്ചുനൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. 2014-ലാണ് ഇതിനുമുമ്പ് തിയേറ്ററിൽ വിജയ്-അജിത് ചിത്രങ്ങൾ തമ്മിൽ നേരിട്ട് ഏറ്റുമുട്ടിയത്. ജില്ലയും വീരവും ആയിരുന്നു ആ ചിത്രങ്ങൾ.



തെലുങ്കിലെ മുൻനിര സംവിധായകനായ വംശി പൈഡിപ്പള്ളി വിജയിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് വാരിസ്. രശ്മിക മന്ദന്നയാണ് നായിക. പ്രഭു, ശരത്കുമാർ, പ്രകാശ് രാജ്, ഖുഷ്ബു, ജയസുധ, ശ്രീകാന്ത്, ഷാം, സം​ഗീത, സംയുക്ത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ. തമൻ ഈണമിട്ട് വിജയ് ആലപിച്ച രഞ്ജിതമേ എന്ന ​ഗാനം യൂട്യൂബിൽ തരം​ഗംസൃഷ്ടിച്ച് മുന്നേറുകയാണ്.

അതേസമയം വലിമൈ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ എച്ച്.വിനോദും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് തുണിവ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ട്. മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യർ നായികയായെത്തുന്ന തമിഴ് ചിത്രംകൂടിയാണ് തുണിവ്. സമുദ്രക്കനി, വീര, ജോൺ കൊക്കൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

Content Highlights: vijay's varisu and ajith's thunivu releasing on same date, explanation of udhayanidhi stalin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented