വാരിസിൽ വിജയ് അഭിനയിച്ച നിർണായകരം​ഗം ലീക്കായി, സോഷ്യൽ മീഡിയാ ​ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു


ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതിനാൽ സെറ്റിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.

വാരിസ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/ActorVijay

സൂപ്പർതാരം വിജയ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം വാരിസിലെ നിർണായകരം​ഗത്തിന്റെ ചിത്രീകരണദൃശ്യം ലീക്കായി. വിവിധ സോഷ്യൽ മീഡിയാ ​ഗ്രൂപ്പുകളിൽ വൈറലായിരിക്കുകയാണ് ഈ രം​ഗം ഇപ്പോൾ. വിജയ്, പ്രഭു എന്നിവരുൾപ്പെടുന്നതാണ് രം​ഗം.

ഒരു ആശുപത്രിയിൽ വെച്ചുള്ള രം​ഗമാണ് പുറത്തായത്. ഡോക്ടർ വേഷത്തിലാണ് പ്രഭു. നായകനും പ്രഭുവും ചേർന്ന് ഒരു സ്ട്രെച്ചർ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതായാണ് വീഡിയോയിലുള്ളത്. സ്ട്രെച്ചറിൽ കിടക്കുന്നത് ശരത്കുമാറാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ആരാധകരുടെ കണ്ടെത്തൽ. സിനിമയിൽ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷമാണ് ശരത്കുമാറിന്.

നേരത്തേയും വാരിസിലെ രം​ഗങ്ങൾ ലീക്കായിരുന്നു. ആർ. ഷാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീഡിയോ ആണ് ആദ്യം വന്നത്. പിന്നാലെ വിജയും നായിക രശ്മിക മന്ദന്നയുമടങ്ങുന്ന വീഡിയോയും പുറത്തായി. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചതിനാൽ സെറ്റിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. സെറ്റിൽ മൊബൈൽഫോണുകൾ വിലക്കുന്നതുൾപ്പെടെയുള്ള നടപടികളായിരിക്കും ഉണ്ടാവുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിക്കുന്നത്. പ്രകാശ് രാജ്, തെലുങ്ക് താരം ശ്രീകാന്ത്, സം​ഗീത ക്രിഷ്, യോ​ഗി ബാബു എന്നിവരാണ് മറ്റഭിനേതാക്കൾ. സിനിമയുടെ ചിത്രീകരണം വിശാഖപട്ടണത്ത് പുരോ​ഗമിക്കുകയാണ്. അടുത്തവർഷം പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Varisu Scene Leaked, Vijay in Varisu, Vamshi Paidipally


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented