കാവലൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
വിജയിയുടെ സിൽവർ ജൂബിലി ചിത്രം 'കാവലൻ' റീ- റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 2011 ജനുവരി 15ന് സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രം 11 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. അസിനും മിത്രാ കുരിയനുമാണ് ചിത്രത്തിലെ നായികമാർ.
സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാള ചിത്രം 'ബോഡിഗാർഡ്'ന്റെ തമിഴ് റീമേക്കാണ് 'കാവലൻ'. ദിലീപും നയൻതാരയും ജോഡികളായെത്തിയ 'ബോഡിഗാർഡ്' വലിയ രീതിയിൽ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാനും കരീന കപൂറുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
'ബോഡിഗാർഡ്' മലയാളം ജോണി സാഗരികയും തമിഴ് പതിപ്പായ 'കാവലൻ' സി റോമേഷ് ബാബുവുമാണ് നിർമ്മിച്ചത്. കൊച്ചി, മലബാർ മേഖലകളിൽ 'സാൻഹ ആർട്സ് റിലീസും' തിരുവനന്തപുരത്ത് 'എസ്.എം.കെ റിലീസും' ഉം ചിത്രം പ്രദർശനത്തിനെത്തിക്കും. വാർത്താപ്രചരണം പി ശിവപ്രസാദ്.
Content Highlights: vijay's movie kavalan re releasing on february 10, asin tamil movie
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..