2020ൽ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി മാറി ഇളയദളപതി വിജയ് പകർത്തിയ 'മാസ്റ്റർ' സെൽഫി.  രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെൽഫിക്ക് ലഭിച്ചത്. 

മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. 

ആ സമയം വിജയ് പകർത്തിയ സെല്‍ഫിയാണ് തരംഗമായി മാറിയത്. കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെല്‍ഫി പകർത്തുകയായിരുന്നു.
ഫെബ്രുവരിയിലാണ് താരം ചിത്രം പകർത്തിയത്. 

മാസ്റ്ററിന്റെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്. അത് വലിയ വാർത്തയുമായിരുന്നു. 'ബിഗില്‍' സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. അന്വേഷണത്തിന്റെ ഭാഗമായി  മാസ്റ്ററിന്റെ നെയ്‌വേലിയിലെ ചിത്രീകരണവും ഉദ്യോഗസ്ഥർ തടസപ്പെടുത്തിയിരുന്നു.

Content Highlights : Vijay’s Master selfie becomes the most retweeted celebrity tweet of 2020